പ്രധാനവാര്‍ത്തകള്‍

ഇന്നത്തെ തിയ്യതി

 

Friday, February 19, 2010

പകല്‍ചൂടിന് ആശ്വാസമായി 'പൊട്ട് വെള്ളരി ' സജീവം

കൊടുങ്ങല്ലൂര്‍: പകല്‍ചൂടിന് ആശ്വാസമേകാന്‍ കൊടുങ്ങല്ലൂരിന്റെ സ്വന്തം 'പൊട്ടുകക്കിരി'(വെള്ളരി) വഴിയോരങ്ങളില്‍ സജീവമായി. പതിവുപോലെ കൊടുങ്ങല്ലൂരിലെ ചന്തപ്പുരയാണ് കക്കിരിയുടെ ജില്ലയിലെ പ്രധാന കേന്ദ്രം.കക്കിരി ജ്യൂസിനാണ് ഏറെ   പ്രിയം. അടുത്തിടെ കൊടുങ്ങല്ലൂരിന്റെ കിഴക്കന്‍ മേഖലയിലേക്കും എറണാകുളം ജില്ലയിലെ പറവൂര്‍ വരെയും കക്കിരി വിപണിയും ഉല്‍പാദനവും  സജീവമായി തുടങ്ങിയിട്ടുണ്ട്.

ചൂടേറിയ കാലാവസ്ഥയില്‍ മനുഷ്യശരീരത്തിന് തണുപ്പും പോഷക ഗുണവും പകരുന്നതാണിത് .ഇതര പ്രദേശങ്ങളിലേക്ക് കൊടുങ്ങല്ലൂരും പൊട്ടുകക്കിരി  കയറ്റിപ്പോകുന്നു. കൊടുങ്ങല്ലൂര്‍ മേഖലയിലെ ലോകമലേശ്വരം എടവിലങ്ങ് ഭാഗത്ത് 15 ഏക്കറോളം പാടത്ത് വിളയിറക്കാറുണ്ട്. ഇപ്പോള്‍ കക്കരിപ്പാടങ്ങളില്‍ വിളവുല്‍സവങ്ങളുടെ നാളുകളാണ് .വയലേലകളില്‍ നെല്ല് വിളവെടുപ്പിന് ശേഷമുള്ള വേനലിലെ മൂന്ന് മാസമാണ് പൊട്ടുകക്കിരിയുടെ സീസണ്‍. വിത്തിട്ട് ശ്രദ്ധാപൂര്‍വം പരിചരിച്ചാല്‍ രണ്ട് മുതല്‍ മൂന്ന് മാസത്തിനകം വിളവെടുത്ത് തുടങ്ങും. ഇതിനിടെ മഴ പെയ്താല്‍ ലാഭകരമായ ഈ കൃഷി നഷ്ടത്തിലേക്ക് വഴിമാറും. രണ്ട് വര്‍ഷം മുമ്പ് കാലംതെറ്റി വന്ന മഴ കക്കിരി കര്‍ഷകരെ കണ്ണീരിലും നഷ്ടത്തിലുമാഴ്ത്തിയിരുന്നു.

കടപ്പാട് 
മാധ്യമം

6 comments:

Unknown February 19, 2010 at 11:38 PM  

ഈ പൊട്ടുവെള്ളരി വങ്ങാൻ വേണ്ടി ഞാൻ പുന്നയൂറ്കുളത്തുനിന്നും കൊടുങ്ങല്ലൂര് വരെ വന്നിട്ടുണ്ട്. തേങ്ങയും ശറ്ക്കരയൊക്കെ ഇട്ട് കുടിക്കാൻ നല്ല ടേസ്റ്റ് തന്നെയാ ഇത്

Pheonix February 20, 2010 at 12:20 AM  

ഇത്തവണ ലീവ് കുറച്ചു കഴിയും മാഷെ, ജുലൈ ആകും. നമുക്കുള്ളത് അവിടെ എടുത്ത് വച്ചേക്ക്.

poor-me/പാവം-ഞാന്‍ February 20, 2010 at 12:49 AM  

പറവൂരില്‍ ഇപ്പോള്‍ മാത്രമല്ല പി.വി. വന്നത്
പൊട്ടു വെള്ളരി സര്‍ ജോര്‍ജ്ജ് വെള്ളരി കണ്ടു പിടിച്ച കാലം മുതല്‍ ഇതു ലഭ്യമായിരുന്നു..പട്ടണത്ത് നടത്തിയ ഭൂ ഗറ്ഭ പര്യ വേഷണത്തില്‍ ഇതു തെളിയിക്കപ്പെട്റ്റതാണല്ലോ..
പ്ലാസ്റ്റിക് രുചി ശിലമാക്കിയ പുതു തലമുറക്ക് ഈ രുചി അത്ര പിടിക്കുന്നില്ല..
പണ്ട് കലത്തില്‍ ശര്‍ക്കരയും തേങയും ഇട്ട് സൊയമ്പനായി ഇളക്കിയിട്റ്റ് കുടിച്ചിരുന്ന കാര്യം ഓറ്മ്മ വരുന്നു..
വഴി അരികിലാണ്‍ ഇതിന്റെ വില്‍പ്പന..
കാറ് നിറുത്തി വാങിയാല്‍ കാറിന്റെ വിലയുമായി ബന്ധപ്പെടുത്തിയാണ് വെള്ളരിയുടെ വില വാങുക. അതുകൊണ്ട് വെള്‍ലറ്രി വാങാന്‍ പോകുമ്പോള്‍ കൈല്യ് ഉടുത്തു പോയാല്‍ മതി..
(വേഡ് വെരിഫിക്കേഷന്‍ വെച്ചാ‍ല്‍ കക്കിരിക്ക ജുസ് സ്ട്രാ ഇട്റ്റ് കുടിക്കുന്നത് പോലെ ഇരിക്കും മാറ്റിയാല്‍ നന്ദി)

mukthaRionism April 25, 2010 at 1:07 PM  

ആരെങ്കിലും വരുന്നുണ്ടേല്‍ ഒന്നു രണ്ടെണ്ണം
കൊടുത്തുവിടണേ...

ബാര്‍കോഡകന്‍ May 2, 2010 at 9:04 AM  

ഞാനും വാങ്ങിയിരുന്നു രണ്ട് എണ്ണം , കിലോ 2O രൂപ.

Unknown February 9, 2017 at 4:55 AM  

വിത്ത് എവിടെയെങ്കിലും കിട്ടുമോ?

Post a Comment

ഒരഭിപ്രായം രേഖപ്പെടുത്തു...

Related Posts with Thumbnails