പ്രധാനവാര്‍ത്തകള്‍

ഇന്നത്തെ തിയ്യതി

 

Wednesday, February 10, 2010

വീഡിയോ ഇല്ലെങ്കില്‍ ?


"നടന്ന്‌ നടന്ന്‌ ആ മനുഷ്യന്‍ ഒരു വലിയ വീടിന്റെ ഗേറ്റിനു മുന്നില്‍ എത്തി ". ഒരു നിമിഷം അയാള്‍ ചിന്താനിമഗ്നനായി നിന്നു...
എത്രയെത്ര വീടുകള്‍, കടകള്‍, ഓഫീസുകള്‍ കയറി ഇറങ്ങാന്‍ നാട്ടില്‍ ഇനി ഈ വീടുകൂടിയുള്ളു. മകളുടെ കല്ല്യാണത്തിന്‌ പതിനഞ്ച്‌ പവനോളം ഇങ്ങനെ കറങ്ങി ഒപ്പിച്ചു. ഇനി വേണ്ടത്‌ തുണിത്തരങ്ങള്‍ പിന്നെ .. പിന്നെ.. എന്താണ്‌ വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ സഹധര്‍മ്മിണി വീണ്ടും വീണ്ടും പ്രത്യേകമായി പറഞ്ഞത്‌. എന്തായിരുന്നു അത്‌ ... അതെ അതു തന്നെ വീഡിയോ .. അതില്ലെങ്കില്‍? ഇല്ലെങ്കില്‍ താന്‍ വീട്ടില്‍ കാണില്ലത്രെ. സഹധര്‍മ്മിണിയുടെ വാക്കുകള്‍ അയാളുടെ മനോമുകുരത്തില്‍ മുഴങ്ങി പിന്നെ ഒട്ടും അമാന്തിച്ചില്ല പുതുതായ്‌ കൈവന്ന ആവേശത്തോടെ അയാള്‍ ആഗേറ്റ്‌ തള്ളിത്തുറന്നു വീഡിയോ അതായിരുന്നു അപ്പോള്‍ അയാളെ ഭരിച്ചിരുന്നത്‌. അതില്ലെങ്കില്‍ ഹോ! മുന്‍വാതില്‍ ലക്ഷ്യമാക്കി അയാള്‍ ആഞ്ഞു നടന്നു.

5 comments:

കമ്പർ February 10, 2010 at 1:03 PM  

അതങ്ങനെ തന്നെ.. ചില പ്രത്യേക സമയങ്ങളിൽ ചില പ്രത്യേക ചിന്തകൾ നമുക്ക്‌ മുന്നോട്ട്‌ കുതിക്കാൻ വേണ്ട ശക്തി പകരും..അല്ലേ ..മാഷേ...(അതിപ്പോ നാട്ടാരുടെ മുന്നിൽ പൊങ്ങച്ചം കാണിക്കാനായാലും..)

അക്ഷരത്തെറ്റുകൾ കല്ല് കടിയാകുന്നത്‌ പോലെ... ശ്രദ്ധിക്കുമല്ലോ..

റ്റോംസ് കോനുമഠം February 10, 2010 at 5:50 PM  

മിനിക്കഥ കൊള്ളാം.
ചെറിയ ചെറിയ അക്ഷരതെറ്റുകള്‍ ശ്രദ്ധിക്കുമല്ലോ..?

Manoraj February 11, 2010 at 4:23 AM  

അക്ഷരത്തെറ്റുകൾ തിരുത്തുക..

റിയാസ് കൊടുങ്ങല്ലൂര് February 11, 2010 at 11:45 AM  

അതെ നാട്ടുകാരുടെ പൊങ്ങച്ചം അസഹനീയം തന്നെ കമ്പര്‍ മഷേ...
അക്ഷരത്തെറ്റുകൾ കാണിച്ചു തന്നതിനു നന്ദി എല്ലാവര്‍ക്കും..

Prinsad February 15, 2010 at 9:05 AM  

മിനിക്കഥ കൊള്ളാം... നന്നായിരിക്കുന്നു. തുടരുക..

Post a Comment

ഒരഭിപ്രായം രേഖപ്പെടുത്തു...

Related Posts with Thumbnails