പ്രധാനവാര്‍ത്തകള്‍

ഇന്നത്തെ തിയ്യതി

 

Thursday, May 20, 2010

തെളിച്ചമുള്ള കണ്ണുകള്‍ കൊണ്ട് കാണാന്‍ പഠിക്കുക !


ഒരു നിലവിളി പോലെ, ഗര്‍ജ്ജനം പോലെ, പിടച്ചില്‍ പോലെ ചോദ്യമുയരുകയാണ് മലയാളിക്ക് എന്താണ് സംഭവിക്കുന്ന
ത് ? പരിഷ്‌കൃതവേഷത്തില്‍, സൗഹൃദം നിറഞ്ഞ ചിരിയുമായി, മര്യാദയുള്ള സംഭാഷണരീതിയുമായി നമ്മുടെ മുന്നില്‍വന്നു നില്‍ക്കുന്ന
വിദ്യാസമ്പന്നനായ ഈ മാന്യനാണോ-സൂര്യനെല്ലിയിലെ സ്‌കൂള്‍കുട്ടിയെ വിലപേശി വിറ്റുകൊണ്ടേയിരിക്കുന്നത് ? കൊല്ലത്ത്,എറണാകുളത്ത്, കോഴിക്കോട് നക്ഷത്രമുദിച്ചതും ഉദിക്കാത്തതുമായ വേശ്യാലയങ്ങള്‍ നടത്തിപ്പോരുന്നത് ? ഗള്‍ഫ് നാടുകളിലെ നക്ഷത്രബാറുകളിലേക്ക് വ്യാജവിസയില്‍ യുവതികളെ അയച്ച് പണം കൊയ്യുന്നത് ? അക്ഷരം പഠിച്ചിട്ടില്ലാത്ത വിതുരയിലെ പെണ്‍കുട്ടിയെ ആറുമാസം പൂട്ടിയിട്ട് രസിച്ചത്? ബസ്സിനുള്ളില്‍ സ്ത്രീകളെ ഇരിക്കാനും നില്‍ക്കാനുമനുവദിക്കാതെ മാനം കെടുത്താന്‍ ശ്രമിക്കുന്നത്? അച്ഛനോടൊപ്പം ഉത്സവം കണ്ടുകൊണ്ടിരുന്ന കൊച്ചിനെ പിന്നിലൂടെ ചെന്ന് വായ്‌പൊത്തിപ്പിടിച്ച് ഇരുളില്‍ മറഞ്ഞത്? ചിറയിന്‍കീഴിലെ ചെറ്റപ്പുരക്കുള്ളില്‍ കൂട്ടുകാരുമൊത്ത് കയറിച്ചെന്ന് വാവിട്ടുകരയുന്ന മക്കളുടെ മുന്നിലിട്ട് അമ്മയെ വെളുക്കുവോളം മാനഭംഗപ്പെടുത്തിയത്? ഈ മാന്യന്‍ തന്നെയാണോ തെരുവോരങ്ങളിലും ട്രെയിനിലും ബസ്സിലും സിനിമാശാലകളിലും ജനത്തിരക്കിലുമെല്ലാം രാവെന്ന്ില്ലാതെ, പകലെന്നില്ലാതെ ധിക്കാരവും കാമവും ഭീരുത്വം കൊണ്ടു നിറഞ്ഞ തന്റെ ആണ്‍മെയ്യുമായി ഇരതേടി നടക്കുന്നത്?

Read more...

Friday, February 19, 2010

പകല്‍ചൂടിന് ആശ്വാസമായി 'പൊട്ട് വെള്ളരി ' സജീവം

കൊടുങ്ങല്ലൂര്‍: പകല്‍ചൂടിന് ആശ്വാസമേകാന്‍ കൊടുങ്ങല്ലൂരിന്റെ സ്വന്തം 'പൊട്ടുകക്കിരി'(വെള്ളരി) വഴിയോരങ്ങളില്‍ സജീവമായി. പതിവുപോലെ കൊടുങ്ങല്ലൂരിലെ ചന്തപ്പുരയാണ് കക്കിരിയുടെ ജില്ലയിലെ പ്രധാന കേന്ദ്രം.കക്കിരി ജ്യൂസിനാണ് ഏറെ   പ്രിയം. അടുത്തിടെ കൊടുങ്ങല്ലൂരിന്റെ കിഴക്കന്‍ മേഖലയിലേക്കും എറണാകുളം ജില്ലയിലെ പറവൂര്‍ വരെയും കക്കിരി വിപണിയും ഉല്‍പാദനവും  സജീവമായി തുടങ്ങിയിട്ടുണ്ട്.

ചൂടേറിയ കാലാവസ്ഥയില്‍ മനുഷ്യശരീരത്തിന് തണുപ്പും പോഷക ഗുണവും പകരുന്നതാണിത് .ഇതര പ്രദേശങ്ങളിലേക്ക് കൊടുങ്ങല്ലൂരും പൊട്ടുകക്കിരി  കയറ്റിപ്പോകുന്നു. കൊടുങ്ങല്ലൂര്‍ മേഖലയിലെ ലോകമലേശ്വരം എടവിലങ്ങ് ഭാഗത്ത് 15 ഏക്കറോളം പാടത്ത് വിളയിറക്കാറുണ്ട്. ഇപ്പോള്‍ കക്കരിപ്പാടങ്ങളില്‍ വിളവുല്‍സവങ്ങളുടെ നാളുകളാണ് .വയലേലകളില്‍ നെല്ല് വിളവെടുപ്പിന് ശേഷമുള്ള വേനലിലെ മൂന്ന് മാസമാണ് പൊട്ടുകക്കിരിയുടെ സീസണ്‍. വിത്തിട്ട് ശ്രദ്ധാപൂര്‍വം പരിചരിച്ചാല്‍ രണ്ട് മുതല്‍ മൂന്ന് മാസത്തിനകം വിളവെടുത്ത് തുടങ്ങും. ഇതിനിടെ മഴ പെയ്താല്‍ ലാഭകരമായ ഈ കൃഷി നഷ്ടത്തിലേക്ക് വഴിമാറും. രണ്ട് വര്‍ഷം മുമ്പ് കാലംതെറ്റി വന്ന മഴ കക്കിരി കര്‍ഷകരെ കണ്ണീരിലും നഷ്ടത്തിലുമാഴ്ത്തിയിരുന്നു.

കടപ്പാട് 
മാധ്യമം

Read more...

Thursday, February 18, 2010

ഭയപ്പെടേണ്ട ദൈവം കൂടെയുണ്ട്‌

പ്രയാസങ്ങളെയും പ്രതിസന്ധികളെയും സന്തോഷത്തോടെ നേരിടാനും പോസിറ്റീവ്‌ മനോഭാവം വളര്‍ത്തി അസ്വാസ്ഥ്യങ്ങളുടെ വേരുകള്‍ പിഴുതെറിയാനും സഹായിക്കുന്ന ലേഖനങ്ങളുടെ സമാഹാരം അതാണ്‌ മുജീബ്‌റഹ്‌മാന്‍ കിനാലൂരിന്റെ `ഭയപ്പെടേണ്ട ദൈവം കൂടെയുണ്ട്‌' എന്ന കൃതി. നിരാശയുടെ പടുകുഴിയിലേക്ക്‌ പതിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക്‌ പ്രതീക്ഷയുടെ പൊന്‍ വെളിച്ചം കാണിച്ചു കൊടുക്കുന്നുണ്ട്‌ ഇതിലൂടെ കിനാലൂര്‍. കോഴിക്കോട്ടെ യുവത ബുക്ക്‌ഹൗസ്‌ പുറത്തിറക്കിയ ഈ കൃതി അസ്വാസ്ഥ്യങ്ങളില്‍ മനം നൊന്ത്‌ കഴിയുന്നവര്‍ക്ക്‌ ആശ്വാസമേകുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.

Read more...

Wednesday, February 10, 2010

വീഡിയോ ഇല്ലെങ്കില്‍ ?


"നടന്ന്‌ നടന്ന്‌ ആ മനുഷ്യന്‍ ഒരു വലിയ വീടിന്റെ ഗേറ്റിനു മുന്നില്‍ എത്തി ". ഒരു നിമിഷം അയാള്‍ ചിന്താനിമഗ്നനായി നിന്നു...
എത്രയെത്ര വീടുകള്‍, കടകള്‍, ഓഫീസുകള്‍ കയറി ഇറങ്ങാന്‍ നാട്ടില്‍ ഇനി ഈ വീടുകൂടിയുള്ളു. മകളുടെ കല്ല്യാണത്തിന്‌ പതിനഞ്ച്‌ പവനോളം ഇങ്ങനെ കറങ്ങി ഒപ്പിച്ചു. ഇനി വേണ്ടത്‌ തുണിത്തരങ്ങള്‍ പിന്നെ .. പിന്നെ.. എന്താണ്‌ വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ സഹധര്‍മ്മിണി വീണ്ടും വീണ്ടും പ്രത്യേകമായി പറഞ്ഞത്‌. എന്തായിരുന്നു അത്‌ ... അതെ അതു തന്നെ വീഡിയോ .. അതില്ലെങ്കില്‍? ഇല്ലെങ്കില്‍ താന്‍ വീട്ടില്‍ കാണില്ലത്രെ. സഹധര്‍മ്മിണിയുടെ വാക്കുകള്‍ അയാളുടെ മനോമുകുരത്തില്‍ മുഴങ്ങി പിന്നെ ഒട്ടും അമാന്തിച്ചില്ല പുതുതായ്‌ കൈവന്ന ആവേശത്തോടെ അയാള്‍ ആഗേറ്റ്‌ തള്ളിത്തുറന്നു വീഡിയോ അതായിരുന്നു അപ്പോള്‍ അയാളെ ഭരിച്ചിരുന്നത്‌. അതില്ലെങ്കില്‍ ഹോ! മുന്‍വാതില്‍ ലക്ഷ്യമാക്കി അയാള്‍ ആഞ്ഞു നടന്നു.

Read more...

Wednesday, December 9, 2009

മുഹമ്മദ്‌ നബിയെ കുറിച്ച്‌ സിനിമ!


പ്രവാചകന്‍ മുഹമ്മദ്‌ നബി(സ)യുടെ ജീവിത ചരിത്രം ആസ്‌പദമാക്കി സിനിമ തയ്യാറാവുന്നു. ഒട്ടേറെ ലോകപ്രശസ്‌ത സിനിമകളുടെ സംവിധായകനും നിര്‍മാതാവും ഓസ്‌കാര്‍ അവാര്‍ഡ്‌ ജേതാവുമായ അമേരിക്കക്കാരന്‍ ബാരി എം ഓസ്‌ബോണാണ്‌ 150 ദശലക്ഷം ഡോളര്‍ ചിലവിട്ട്‌ ചിത്രം നിര്‍മിക്കുന്നത്‌. ഖത്തര്‍ ആസ്ഥാനമായി രൂപീകരിച്ച മീഡിയാ കമ്പനിയായ അല്‍നൂര്‍ ഹോള്‍ഡിംഗ്‌സാണ്‌ സിനിമക്കായി പണം കണ്ടെത്തുന്നത്‌. 2010ഓടെ സിനിമയുടെ ചിത്രീകരണം തുടങ്ങാനാണ്‌ ആലോചന. പശ്ചിമേഷ്യയിലെ നിക്ഷേപകരില്‍ നിന്നും തുക കണ്ടെത്താനാണ്‌ നീക്കം. 50 മില്യണ്‍ ഡോളര്‍ ഇതിനകം കണ്ടെത്തി കഴിഞ്ഞു. അല്‍നൂറിന്റെ ആദ്യ സംരംഭമാണിത്‌.
യേശു ക്രിസ്‌തുവിനെ കുറിച്ചും മറ്റു മത പ്രവാചകന്‍മാരെ കുറിച്ചും ലോകത്ത്‌ നേരത്തെ തന്നെ സിനിമകള്‍ ചിത്രീകരിക്കപ്പെട്ടിരുന്നെങ്കിലും മുഹമ്മദ്‌ നബി(സ) പ്രമേയമായ സിനിമ ആദ്യമാണ്‌. ഇസ്ലാമിന്റെ പ്രാരംഭഘട്ടത്തെ കുറിച്ചുള്ള കഥ പറയുന്ന സിറിയന്‍ സംവിധായകന്‍ മുസ്‌തഫ അക്കാദിന്റെ ദി മെസ്സേജ്‌ 1976 പുറത്തിറങ്ങിയിരുന്നു. ഈ ചിത്രത്തില്‍ പ്രവാചകന്റെ അമ്മാവന്‍ ഹംസ(റ)യെ ചിത്രീകരിച്ചത്‌ വിവാദമായിരുന്നു. രണ്ട്‌ വര്‍ഷം മുമ്പ്‌ ഡാനിഷ്‌ പത്രത്തില്‍ പ്രവാചകനെ കുറിച്ച്‌ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്‌ ലോകവ്യാപകമായ വിവാദങ്ങള്‍ക്ക്‌ വഴിവെച്ചിരുന്നു. അതിനു പിന്നാലെ പ്രവാചകന്റെ കുട്ടിക്കാലത്തെ കുറിക്കുന്ന ഒരു നോവല്‍ യു കെ പബ്ലിക്കേഷന്‍ പ്രതിഷേധം ഭയന്ന്‌ പിന്‍വലിച്ചിരുന്നു.

ഇതാദ്യമായാണ്‌ പ്രവാചകനെയും ഇസ്ലാമിക ചരിത്രത്തെയും പ്രതിപാദിക്കുന്ന സിനിമ വരുന്നത്‌. വിവാദങ്ങളും പിഴവുകളും ഒഴിവാക്കാന്‍ വേണ്ടി ഖത്തറിലെ പ്രശസ്‌ത പണ്ഡിതനായ യൂസുഫുല്‍ ഖര്‍ദാവിയുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ ചിത്രത്തിനായി ഗവേഷണം നടത്തുന്നത്‌. പ്രവാചകനെ ദൃശ്യങ്ങളും ശബ്‌ദങ്ങളും ഇല്ലാതെ കഥപറയുവാനാണ്‌ ശ്രമം. മുഹമ്മദ്‌ നബിയുടെ ജനനം മുതല്‍ മരണം വരെയുള്ള കാര്യങ്ങള്‍ ചിത്രത്തിലുണ്ടാവും. പ്രവാചകത്വം ലഭിച്ച 40 വയസ്സു മുതലുള്ള ചരിത്രങ്ങളാവും കൂടുതലായി ആവിഷ്‌കരിക്കുക.

ഇസ്ലാമും പശ്ചാത്യ സംസ്‌കാരങ്ങളും തമ്മിലെ അകലം കുറക്കുക ലക്ഷ്യമിടുന്നുണ്ടെങ്കിലും ഭീകരതയും തീവ്രവാദവുമായി ഇസ്ലാം കൂട്ടിവായിക്കപ്പെടുന്ന സമയത്ത്‌ പ്രവാചകനും അനുയായികളും മുന്നോട്ട്‌ വെച്ച മതത്തെ കാണിച്ചു കൊടുക്കുകയാണ്‌ ലക്ഷ്യമെന്ന്‌ നിര്‍മാതാക്കള്‍ പറയുന്നു. ഇതുവരെ ദൃശ്യമായതില്‍ നിന്നും വ്യത്യസ്‌തമായ കഥ പറയല്‍ രീതിയാവും ചിത്രം പിന്തുടരുകയെന്ന്‌ ബാരി എം ഓസ്‌ബോണ്‍ പറയുന്നു. ലോഡ്‌ ഓഫ്‌ റിംഗ്‌സ്‌, ദി മാട്രിക്‌സ്‌ എന്നിവയുടെ സംവിധായകനാണ്‌ ബാരി എം ഓസ്‌ബോണ്‍. ലോകചരിത്രത്തിലെ ഏറ്റവും ആദരണീയനായ മനുഷ്യനെ കുറിച്ച്‌ ഒരു ചരിത്ര സിനിമ നിര്‍മിക്കാനുള്ള ദൗത്യം ഏറെ ആവേശത്തോടെയാണ്‌ ഏറ്റെടുത്തതെന്ന്‌ ഓസ്‌ബോണ്‍ പറഞ്ഞു. സംസ്‌കാരങ്ങള്‍ തമ്മിലുള്ളപാലമാവാന്‍ ചിത്രത്തിന്‌ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.


Read more...
Related Posts with Thumbnails