പ്രധാനവാര്‍ത്തകള്‍

ഇന്നത്തെ തിയ്യതി

 

Monday, October 19, 2009

ലവ്‌ജിഹാദ്‌: വിശ്വാസസ്വാതന്ത്ര്യത്തെ തകര്‍ക്കാന്‍ പ്രണയശരമോ?

കോഴിക്കോട്‌ നഗരത്തിനടുത്ത ഞങ്ങളുടെ നാടിനെ നടുക്കിയ ഒരു പ്രണയവിവാഹം നടന്നു; 1984ല്‍. പെണ്‍കുട്ടി നാട്ടിലെ ഇസ്ലാമിക പാരമ്പര്യമുള്ള കുടുംബാംഗം. ചെക്കന്‍ നാട്ടിലെ തന്നെ ഒരു നായര്‍ കുടുംബത്തിലേത്‌. രംഗം കൊഴുത്തപ്പോള്‍ യുവാവ്‌ കോടതിയെ സമീപിച്ചു. ഹാജരാകാനായി പെണ്ണ്‌ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ എല്ലാവിധ ഉറപ്പും നല്‌കിയതാണ്‌; ഉമ്മയെയും ഉപ്പയെയും വിട്ട്‌ ഒരുത്തന്റെ കൂടെയും താന്‍ പോവില്ലെന്ന്‌. ഉറപ്പിന്റെ കാഠിന്യം കാരണം ഉള്ള സ്വര്‍ണമെല്ലാം ധരിപ്പിച്ചാണ്‌ കോടതിയിലേക്ക്‌ കൊണ്ടുപോയതുപോലും. എന്നാല്‍ ചിലരൊക്കെ പ്രതീക്ഷിച്ചതുപോലെ സംഭവിച്ചു.

Read more...

Thursday, October 15, 2009

സ്വദേശാഭിമാനി രാമകൃഷ്‌ണപ്പിള്ളയും വക്കം മൗലവിയും


ഡോ. എന്‍ എ കരീം
ഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിലെ കേരളത്തിന്റെ രാഷ്‌ട്രീയ പരിസരം മലിനമായിരുന്നെങ്കിലും പൊതുവെ നിശ്ചലമായിരുന്നു. സാമൂഹ്യ രംഗങ്ങളില്‍ പരിവര്‍ത്തനത്തിന്റെ ചില ചലനങ്ങള്‍ കണ്ടു തുടങ്ങിയിരുന്നതേയുള്ളൂ. കേരളത്തിലെ സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാന ചരിത്രത്തിന്റെ ആദ്യ നാഴികക്കല്ലായ ശ്രീനാരായണ ഗുരുവിന്റെ വിപ്ലവകരമായ അരുവിപ്പുറത്തെ പ്രതിഷ്‌ഠ നേരത്തെ നടന്നുകഴിഞ്ഞിരുന്നു. ഈഴവ, നമ്പൂതിരി ജാതി സമൂഹങ്ങളിലാണ്‌ പരിഷ്‌കരണത്തിന്റെ ശക്തമായ പ്രവണത ആദ്യമായി നാമ്പിട്ടത്‌. മറ്റു മതങ്ങളിലും പിന്നീട്‌ ആ ത്വര വളരുകയുണ്ടായി. എന്നാല്‍ അവയ്‌ക്കൊന്നും രാഷ്‌ട്രീയമായ ഒരു ഉള്ളടക്കമുണ്ടായിരുന്നില്ല.

Read more...

Tuesday, October 6, 2009

അവസാന പാഠം( ഇമെയിലില് കിട്ടിയത്)


Read more...
Related Posts with Thumbnails