മുസ്‌രിസ് പൈതൃക പദ്ധതിക്ക് പിന്നില്‍ സ്ഥാപിത താല്‍പര്യമെന്ന്

ഒരു സന്നദ്ധ സംഘടന ഖനനം നടത്തിയ പ്രദേശത്തെ ചുറ്റിപ്പറ്റിയാണ് പദ്ധതി തയ്യാറാക്കിയത്. അപക്വമായി തയ്യാറാക്കിയ രേഖകളില്‍ 11-ാം നൂറ്റാണ്ടിലെ ലിഖിതങ്ങളുള്ള തൃക്കുലശേഖരപുരം ക്ഷേത്രത്തെക്കുറിച്ചോ പഴയകാലത്ത് പുരാവസ്‌തു ഖനനം നടത്തി കണ്ടെത്തിയ ചേരമാന്‍ പറമ്പിനെക്കുറിച്ചോ പരാമര്‍ശമില്ല.സംഘ കവിതകളില്‍ ആദി ചേരന്മാരുടെ തലസ്ഥാനം വഞ്ചിയും കുഴമൃന്ദം കാരൂരുമാണ്.ഇതേക്കുറിച്ച് പരാമര്‍ശിക്കാത്തത് കൊടുങ്ങല്ലൂരിന്റെ കിഴക്കന്‍ പ്രദേശമായ കൂഴൂര്‍ മേഖലയെയും കരൂപടന്നയെയും ബോധപൂര്‍വം ഒഴിവാക്കാനാണോ എന്ന് സംശയമുണ്ട്.
0 comments:
Post a Comment