കേരളവര്മ്മ പഴശ്ശിരാജ! എം.ടി.ചരിത്രം വളച്ചൊടിച്ചുവോ?
Read more...
മതാനുയായി ആകാനുള്ള സ്വാതന്ത്ര്യം പോലെ തന്നെ പ്രധാനമാണ് മതമുപേക്ഷിക്കാനുള്ള സ്വാതന്ത്ര്യവും. മാതൃമതത്തില്‍ നിന്നുള്ള മനംമാറ്റത്തിനും കൂടി ഈ സ്വാതന്ത്ര്യം വിപുലപ്പെടുമ്പോഴേ വിശ്വാസസ്വാതന്ത്ര്യം അര്‍ഥപൂര്‍ണമാകൂ. മാതൃരാജ്യം മാറാനുള്ള സ്വാതന്ത്ര്യം അനുവദനീയമാകുമ്പോഴും മാതൃമതത്തില്‍ നിന്നുള്ള മാറ്റം, അപകടകരമായ ഒരവസ്ഥയിലേക്കുള്ള മാറ്റമായിത്തീരുന്നത് ജനാധിപത്യരാജ്യത്തിന്റെ ദുരന്തങ്ങളിലൊന്നാണ്. വിമോചനത്തിന്റെ വഴിയായി പുതിയൊരു മതത്തെ സ്വീകരിക്കുന്നത് വ്യക്തിയുടെ ഇഷ്‌ടവും തെരഞ്ഞെടുപ്പുമാണ്. ഉദാത്തമായൊരു ആദര്‍ശവും ജീവിതവീക്ഷണവും പകരുന്നുവെന്നതിനാലാണ് ഇസ്ലാം, അധഃസ്ഥിത വര്‍ഗത്തിന്റെയും പരിഷ്‌കൃത സമൂഹങ്ങളുടെയും അഭയമാകുന്നത്. സദാചാരനിഷ്‌ഠമായ ഇസ്‌ലാമിക ദര്‍ശനം ആധുനികലോകത്തിന്റെ മഹാമാരികള്‍ക്കുള്ള പരിഹാരമായാണ് സ്വീകരിക്കപ്പെടുന്നത്. സംഘര്‍ഷബാധിതമായിക്കൊണ്ടിരിക്കുന്ന ആധുനിക മനസ്സിന് ഇസ്‌ലാം ആശ്വാസവും ആശ്രയകേന്ദ്രവുമായിത്തീരുന്നതില്‍ ചിലര്‍ക്ക് അസഹിഷ്‌ണുത സ്വാഭാവികമാണെങ്കിലും യാഥാര്‍ഥ്യം മാഞ്ഞില്ലാതാകുമോ? ഹിറാഗുഹയുടെ ഇരുളില്‍ നിന്ന് ഏഴു വന്‍കരകളിലേക്കും, കോടാനുകോടി മനുഷ്യരിലേക്കും പടര്‍ന്നുകയറിയ പ്രകാശമായി ഈ മതം വളര്‍ന്നത് ഇങ്ങനെയൊക്കെ തന്നെയാണല്ലോ. ഇന്ത്യയില്‍ മാത്രം ഇരുപത്തിരണ്ടു കോടിയിലധികം വരുന്ന സാമൂഹികവിഭാഗമാണിന്ന് മുസ്‌ലിംകള്‍. ഭൂരിപക്ഷ മതത്തില്‍ നിന്നുള്ള കുത്തൊഴുക്കുകൊണ്ടല്ലാതെ ഇത്ര കനത്ത അംഗസംഖ്യയിലേക്ക് മുസ്ലിംകള്‍ എത്തില്ലെന്നുറപ്പ്. ഈ പശ്ചാത്തലത്തിലാണ് അടിക്കല്ലിളകിയ ഹൈന്ദവ ഫാസിസം മുസ്ലിംകള്‍ക്കെതിരെ തൃശൂലമെറിയാന്‍ തുടങ്ങിയത്. വ്യവസ്ഥാപിതമായ പദ്ധതികളിലൂടെ മതംമാറ്റത്തെ തടയിടാനും കായികമായി എതിരിടാനുമാണ് ഫാസിസം ഇടക്കാലത്ത് സജീവ ശ്രദ്ധ പതിപ്പിച്ചത്. മതംമാറിയവരെ വകവരുത്തിയും പ്രബോധന യത്‌നങ്ങളെ തകര്‍ക്കാന്‍ ശ്രമിച്ചുമാണ് ഹിന്ദുത്വശക്തികള്‍ മുന്നോട്ടുനീങ്ങിയത്.