`സത്യത്തിന്റെവെളിച്ചവുമായി ഒരു ഓണ്‍ലൈന്‍ റേഡിയോ'
ഇക്കഴിഞ്ഞ പത്തു നാല്‍പതു ദവസം കൊണ്ട് നാല്‍പ്പത്തിയേഴില്‍പ്പരം രാജ്യങ്ങളിലുള്ള മലയാളികളുടെ മനസ്സുകളില്‍ സത്യത്തിന്റെ വെളിച്ചം വീശിക്കൊണ്ട് ഒരു ഓണ്‍ലൈന്‍ റേഡിയോ ശ്രദ്ധേയമാകുന്നു.റേഡിയോഇസ്‌ലാം എന്നപേരില്‍ അറിയപ്പെടുന്ന ഈ റേഡിയോക്ക് രണ്ടുലക്ഷത്തിനടുത്ത് ഹിറ്റുകളാണ് ഈകുറഞ്ഞ സമയത്തിനകം ലഭിച്ചത് . കൂടാതെ 3000 ത്തിനടുത്ത് സ്റ്റേഷനുകളുള്ള നോക്കിയ ഇന്റര്‍നെറ്റ് റേഡിയോവില്‍ ബി.ബി.സി.അറബിയെയും,ബി.ബി.സി.ഇംഗ്‌ളീഷിനെയും പിന്തള്ളി ടോപ് 10 ലാണ് ഇതിന്റെ സ്ഥാനം.നല്ലത് എന്തും സ്വീകരിക്കുന്ന ലോകത്തിന്റെ വിവിധഭാഗത്തുള്ള മലയാളികള്‍ ഇരു കയ്യും നീട്ടിയാണ് റേഡിയോഇസ്‌ലാമിനെ സ്വീകരിച്ചത്.സമകാലീന ലോകത്ത് ഏറെ തെറ്റിദ്ധരിക്കപ്പെടുന്ന ഇസ് ലാമിനെ യഥാര്‍ത്ഥരൂപത്തില്‍ കേള്‍പ്പിക്കാനുള്ള റേഡിയോഇസ് ലാമിന്റെ ശ്രമം പ്രശംസനീയമാണ്.വിജ്ഞാനപ്രദമായ പ്രഭാഷണങ്ങള്‍,സംശയനിവാരണം,മതാന്തരസംവാദങ്ങള്‍,ഇസ്‌ലാമിക ഗാനങ്ങള്‍ തുടങ്ങി നിരവധി ആകര്‍ഷകമായ വിഭവങ്ങളാണ് മലയാളത്തിലെ ആദ്യ ഓണ്‍ലൈന്‍ ഇസ്‌ലാമിക് റേഡിയോ നല്‍കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇവിടെ നിന്നു ലഭിക്കും.
0 comments:
Post a Comment