പ്രധാനവാര്‍ത്തകള്‍

ഇന്നത്തെ തിയ്യതി

 

Wednesday, December 9, 2009

മുഹമ്മദ്‌ നബിയെ കുറിച്ച്‌ സിനിമ!


പ്രവാചകന്‍ മുഹമ്മദ്‌ നബി(സ)യുടെ ജീവിത ചരിത്രം ആസ്‌പദമാക്കി സിനിമ തയ്യാറാവുന്നു. ഒട്ടേറെ ലോകപ്രശസ്‌ത സിനിമകളുടെ സംവിധായകനും നിര്‍മാതാവും ഓസ്‌കാര്‍ അവാര്‍ഡ്‌ ജേതാവുമായ അമേരിക്കക്കാരന്‍ ബാരി എം ഓസ്‌ബോണാണ്‌ 150 ദശലക്ഷം ഡോളര്‍ ചിലവിട്ട്‌ ചിത്രം നിര്‍മിക്കുന്നത്‌. ഖത്തര്‍ ആസ്ഥാനമായി രൂപീകരിച്ച മീഡിയാ കമ്പനിയായ അല്‍നൂര്‍ ഹോള്‍ഡിംഗ്‌സാണ്‌ സിനിമക്കായി പണം കണ്ടെത്തുന്നത്‌. 2010ഓടെ സിനിമയുടെ ചിത്രീകരണം തുടങ്ങാനാണ്‌ ആലോചന. പശ്ചിമേഷ്യയിലെ നിക്ഷേപകരില്‍ നിന്നും തുക കണ്ടെത്താനാണ്‌ നീക്കം. 50 മില്യണ്‍ ഡോളര്‍ ഇതിനകം കണ്ടെത്തി കഴിഞ്ഞു. അല്‍നൂറിന്റെ ആദ്യ സംരംഭമാണിത്‌.
യേശു ക്രിസ്‌തുവിനെ കുറിച്ചും മറ്റു മത പ്രവാചകന്‍മാരെ കുറിച്ചും ലോകത്ത്‌ നേരത്തെ തന്നെ സിനിമകള്‍ ചിത്രീകരിക്കപ്പെട്ടിരുന്നെങ്കിലും മുഹമ്മദ്‌ നബി(സ) പ്രമേയമായ സിനിമ ആദ്യമാണ്‌. ഇസ്ലാമിന്റെ പ്രാരംഭഘട്ടത്തെ കുറിച്ചുള്ള കഥ പറയുന്ന സിറിയന്‍ സംവിധായകന്‍ മുസ്‌തഫ അക്കാദിന്റെ ദി മെസ്സേജ്‌ 1976 പുറത്തിറങ്ങിയിരുന്നു. ഈ ചിത്രത്തില്‍ പ്രവാചകന്റെ അമ്മാവന്‍ ഹംസ(റ)യെ ചിത്രീകരിച്ചത്‌ വിവാദമായിരുന്നു. രണ്ട്‌ വര്‍ഷം മുമ്പ്‌ ഡാനിഷ്‌ പത്രത്തില്‍ പ്രവാചകനെ കുറിച്ച്‌ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്‌ ലോകവ്യാപകമായ വിവാദങ്ങള്‍ക്ക്‌ വഴിവെച്ചിരുന്നു. അതിനു പിന്നാലെ പ്രവാചകന്റെ കുട്ടിക്കാലത്തെ കുറിക്കുന്ന ഒരു നോവല്‍ യു കെ പബ്ലിക്കേഷന്‍ പ്രതിഷേധം ഭയന്ന്‌ പിന്‍വലിച്ചിരുന്നു.

ഇതാദ്യമായാണ്‌ പ്രവാചകനെയും ഇസ്ലാമിക ചരിത്രത്തെയും പ്രതിപാദിക്കുന്ന സിനിമ വരുന്നത്‌. വിവാദങ്ങളും പിഴവുകളും ഒഴിവാക്കാന്‍ വേണ്ടി ഖത്തറിലെ പ്രശസ്‌ത പണ്ഡിതനായ യൂസുഫുല്‍ ഖര്‍ദാവിയുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ ചിത്രത്തിനായി ഗവേഷണം നടത്തുന്നത്‌. പ്രവാചകനെ ദൃശ്യങ്ങളും ശബ്‌ദങ്ങളും ഇല്ലാതെ കഥപറയുവാനാണ്‌ ശ്രമം. മുഹമ്മദ്‌ നബിയുടെ ജനനം മുതല്‍ മരണം വരെയുള്ള കാര്യങ്ങള്‍ ചിത്രത്തിലുണ്ടാവും. പ്രവാചകത്വം ലഭിച്ച 40 വയസ്സു മുതലുള്ള ചരിത്രങ്ങളാവും കൂടുതലായി ആവിഷ്‌കരിക്കുക.

ഇസ്ലാമും പശ്ചാത്യ സംസ്‌കാരങ്ങളും തമ്മിലെ അകലം കുറക്കുക ലക്ഷ്യമിടുന്നുണ്ടെങ്കിലും ഭീകരതയും തീവ്രവാദവുമായി ഇസ്ലാം കൂട്ടിവായിക്കപ്പെടുന്ന സമയത്ത്‌ പ്രവാചകനും അനുയായികളും മുന്നോട്ട്‌ വെച്ച മതത്തെ കാണിച്ചു കൊടുക്കുകയാണ്‌ ലക്ഷ്യമെന്ന്‌ നിര്‍മാതാക്കള്‍ പറയുന്നു. ഇതുവരെ ദൃശ്യമായതില്‍ നിന്നും വ്യത്യസ്‌തമായ കഥ പറയല്‍ രീതിയാവും ചിത്രം പിന്തുടരുകയെന്ന്‌ ബാരി എം ഓസ്‌ബോണ്‍ പറയുന്നു. ലോഡ്‌ ഓഫ്‌ റിംഗ്‌സ്‌, ദി മാട്രിക്‌സ്‌ എന്നിവയുടെ സംവിധായകനാണ്‌ ബാരി എം ഓസ്‌ബോണ്‍. ലോകചരിത്രത്തിലെ ഏറ്റവും ആദരണീയനായ മനുഷ്യനെ കുറിച്ച്‌ ഒരു ചരിത്ര സിനിമ നിര്‍മിക്കാനുള്ള ദൗത്യം ഏറെ ആവേശത്തോടെയാണ്‌ ഏറ്റെടുത്തതെന്ന്‌ ഓസ്‌ബോണ്‍ പറഞ്ഞു. സംസ്‌കാരങ്ങള്‍ തമ്മിലുള്ളപാലമാവാന്‍ ചിത്രത്തിന്‌ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.


Read more...
Related Posts with Thumbnails