പ്രധാനവാര്‍ത്തകള്‍

ഇന്നത്തെ തിയ്യതി

 

Friday, February 19, 2010

പകല്‍ചൂടിന് ആശ്വാസമായി 'പൊട്ട് വെള്ളരി ' സജീവം

കൊടുങ്ങല്ലൂര്‍: പകല്‍ചൂടിന് ആശ്വാസമേകാന്‍ കൊടുങ്ങല്ലൂരിന്റെ സ്വന്തം 'പൊട്ടുകക്കിരി'(വെള്ളരി) വഴിയോരങ്ങളില്‍ സജീവമായി. പതിവുപോലെ കൊടുങ്ങല്ലൂരിലെ ചന്തപ്പുരയാണ് കക്കിരിയുടെ ജില്ലയിലെ പ്രധാന കേന്ദ്രം.കക്കിരി ജ്യൂസിനാണ് ഏറെ   പ്രിയം. അടുത്തിടെ കൊടുങ്ങല്ലൂരിന്റെ കിഴക്കന്‍ മേഖലയിലേക്കും എറണാകുളം ജില്ലയിലെ പറവൂര്‍ വരെയും കക്കിരി വിപണിയും ഉല്‍പാദനവും  സജീവമായി തുടങ്ങിയിട്ടുണ്ട്.

ചൂടേറിയ കാലാവസ്ഥയില്‍ മനുഷ്യശരീരത്തിന് തണുപ്പും പോഷക ഗുണവും പകരുന്നതാണിത് .ഇതര പ്രദേശങ്ങളിലേക്ക് കൊടുങ്ങല്ലൂരും പൊട്ടുകക്കിരി  കയറ്റിപ്പോകുന്നു. കൊടുങ്ങല്ലൂര്‍ മേഖലയിലെ ലോകമലേശ്വരം എടവിലങ്ങ് ഭാഗത്ത് 15 ഏക്കറോളം പാടത്ത് വിളയിറക്കാറുണ്ട്. ഇപ്പോള്‍ കക്കരിപ്പാടങ്ങളില്‍ വിളവുല്‍സവങ്ങളുടെ നാളുകളാണ് .വയലേലകളില്‍ നെല്ല് വിളവെടുപ്പിന് ശേഷമുള്ള വേനലിലെ മൂന്ന് മാസമാണ് പൊട്ടുകക്കിരിയുടെ സീസണ്‍. വിത്തിട്ട് ശ്രദ്ധാപൂര്‍വം പരിചരിച്ചാല്‍ രണ്ട് മുതല്‍ മൂന്ന് മാസത്തിനകം വിളവെടുത്ത് തുടങ്ങും. ഇതിനിടെ മഴ പെയ്താല്‍ ലാഭകരമായ ഈ കൃഷി നഷ്ടത്തിലേക്ക് വഴിമാറും. രണ്ട് വര്‍ഷം മുമ്പ് കാലംതെറ്റി വന്ന മഴ കക്കിരി കര്‍ഷകരെ കണ്ണീരിലും നഷ്ടത്തിലുമാഴ്ത്തിയിരുന്നു.

കടപ്പാട് 
മാധ്യമം

Read more...

Thursday, February 18, 2010

ഭയപ്പെടേണ്ട ദൈവം കൂടെയുണ്ട്‌

പ്രയാസങ്ങളെയും പ്രതിസന്ധികളെയും സന്തോഷത്തോടെ നേരിടാനും പോസിറ്റീവ്‌ മനോഭാവം വളര്‍ത്തി അസ്വാസ്ഥ്യങ്ങളുടെ വേരുകള്‍ പിഴുതെറിയാനും സഹായിക്കുന്ന ലേഖനങ്ങളുടെ സമാഹാരം അതാണ്‌ മുജീബ്‌റഹ്‌മാന്‍ കിനാലൂരിന്റെ `ഭയപ്പെടേണ്ട ദൈവം കൂടെയുണ്ട്‌' എന്ന കൃതി. നിരാശയുടെ പടുകുഴിയിലേക്ക്‌ പതിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക്‌ പ്രതീക്ഷയുടെ പൊന്‍ വെളിച്ചം കാണിച്ചു കൊടുക്കുന്നുണ്ട്‌ ഇതിലൂടെ കിനാലൂര്‍. കോഴിക്കോട്ടെ യുവത ബുക്ക്‌ഹൗസ്‌ പുറത്തിറക്കിയ ഈ കൃതി അസ്വാസ്ഥ്യങ്ങളില്‍ മനം നൊന്ത്‌ കഴിയുന്നവര്‍ക്ക്‌ ആശ്വാസമേകുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.

Read more...

Wednesday, February 10, 2010

വീഡിയോ ഇല്ലെങ്കില്‍ ?


"നടന്ന്‌ നടന്ന്‌ ആ മനുഷ്യന്‍ ഒരു വലിയ വീടിന്റെ ഗേറ്റിനു മുന്നില്‍ എത്തി ". ഒരു നിമിഷം അയാള്‍ ചിന്താനിമഗ്നനായി നിന്നു...
എത്രയെത്ര വീടുകള്‍, കടകള്‍, ഓഫീസുകള്‍ കയറി ഇറങ്ങാന്‍ നാട്ടില്‍ ഇനി ഈ വീടുകൂടിയുള്ളു. മകളുടെ കല്ല്യാണത്തിന്‌ പതിനഞ്ച്‌ പവനോളം ഇങ്ങനെ കറങ്ങി ഒപ്പിച്ചു. ഇനി വേണ്ടത്‌ തുണിത്തരങ്ങള്‍ പിന്നെ .. പിന്നെ.. എന്താണ്‌ വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ സഹധര്‍മ്മിണി വീണ്ടും വീണ്ടും പ്രത്യേകമായി പറഞ്ഞത്‌. എന്തായിരുന്നു അത്‌ ... അതെ അതു തന്നെ വീഡിയോ .. അതില്ലെങ്കില്‍? ഇല്ലെങ്കില്‍ താന്‍ വീട്ടില്‍ കാണില്ലത്രെ. സഹധര്‍മ്മിണിയുടെ വാക്കുകള്‍ അയാളുടെ മനോമുകുരത്തില്‍ മുഴങ്ങി പിന്നെ ഒട്ടും അമാന്തിച്ചില്ല പുതുതായ്‌ കൈവന്ന ആവേശത്തോടെ അയാള്‍ ആഗേറ്റ്‌ തള്ളിത്തുറന്നു വീഡിയോ അതായിരുന്നു അപ്പോള്‍ അയാളെ ഭരിച്ചിരുന്നത്‌. അതില്ലെങ്കില്‍ ഹോ! മുന്‍വാതില്‍ ലക്ഷ്യമാക്കി അയാള്‍ ആഞ്ഞു നടന്നു.

Read more...
Related Posts with Thumbnails