പ്രധാനവാര്‍ത്തകള്‍

ഇന്നത്തെ തിയ്യതി

 

Wednesday, December 9, 2009

മുഹമ്മദ്‌ നബിയെ കുറിച്ച്‌ സിനിമ!


പ്രവാചകന്‍ മുഹമ്മദ്‌ നബി(സ)യുടെ ജീവിത ചരിത്രം ആസ്‌പദമാക്കി സിനിമ തയ്യാറാവുന്നു. ഒട്ടേറെ ലോകപ്രശസ്‌ത സിനിമകളുടെ സംവിധായകനും നിര്‍മാതാവും ഓസ്‌കാര്‍ അവാര്‍ഡ്‌ ജേതാവുമായ അമേരിക്കക്കാരന്‍ ബാരി എം ഓസ്‌ബോണാണ്‌ 150 ദശലക്ഷം ഡോളര്‍ ചിലവിട്ട്‌ ചിത്രം നിര്‍മിക്കുന്നത്‌. ഖത്തര്‍ ആസ്ഥാനമായി രൂപീകരിച്ച മീഡിയാ കമ്പനിയായ അല്‍നൂര്‍ ഹോള്‍ഡിംഗ്‌സാണ്‌ സിനിമക്കായി പണം കണ്ടെത്തുന്നത്‌. 2010ഓടെ സിനിമയുടെ ചിത്രീകരണം തുടങ്ങാനാണ്‌ ആലോചന. പശ്ചിമേഷ്യയിലെ നിക്ഷേപകരില്‍ നിന്നും തുക കണ്ടെത്താനാണ്‌ നീക്കം. 50 മില്യണ്‍ ഡോളര്‍ ഇതിനകം കണ്ടെത്തി കഴിഞ്ഞു. അല്‍നൂറിന്റെ ആദ്യ സംരംഭമാണിത്‌.
യേശു ക്രിസ്‌തുവിനെ കുറിച്ചും മറ്റു മത പ്രവാചകന്‍മാരെ കുറിച്ചും ലോകത്ത്‌ നേരത്തെ തന്നെ സിനിമകള്‍ ചിത്രീകരിക്കപ്പെട്ടിരുന്നെങ്കിലും മുഹമ്മദ്‌ നബി(സ) പ്രമേയമായ സിനിമ ആദ്യമാണ്‌. ഇസ്ലാമിന്റെ പ്രാരംഭഘട്ടത്തെ കുറിച്ചുള്ള കഥ പറയുന്ന സിറിയന്‍ സംവിധായകന്‍ മുസ്‌തഫ അക്കാദിന്റെ ദി മെസ്സേജ്‌ 1976 പുറത്തിറങ്ങിയിരുന്നു. ഈ ചിത്രത്തില്‍ പ്രവാചകന്റെ അമ്മാവന്‍ ഹംസ(റ)യെ ചിത്രീകരിച്ചത്‌ വിവാദമായിരുന്നു. രണ്ട്‌ വര്‍ഷം മുമ്പ്‌ ഡാനിഷ്‌ പത്രത്തില്‍ പ്രവാചകനെ കുറിച്ച്‌ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്‌ ലോകവ്യാപകമായ വിവാദങ്ങള്‍ക്ക്‌ വഴിവെച്ചിരുന്നു. അതിനു പിന്നാലെ പ്രവാചകന്റെ കുട്ടിക്കാലത്തെ കുറിക്കുന്ന ഒരു നോവല്‍ യു കെ പബ്ലിക്കേഷന്‍ പ്രതിഷേധം ഭയന്ന്‌ പിന്‍വലിച്ചിരുന്നു.

ഇതാദ്യമായാണ്‌ പ്രവാചകനെയും ഇസ്ലാമിക ചരിത്രത്തെയും പ്രതിപാദിക്കുന്ന സിനിമ വരുന്നത്‌. വിവാദങ്ങളും പിഴവുകളും ഒഴിവാക്കാന്‍ വേണ്ടി ഖത്തറിലെ പ്രശസ്‌ത പണ്ഡിതനായ യൂസുഫുല്‍ ഖര്‍ദാവിയുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ ചിത്രത്തിനായി ഗവേഷണം നടത്തുന്നത്‌. പ്രവാചകനെ ദൃശ്യങ്ങളും ശബ്‌ദങ്ങളും ഇല്ലാതെ കഥപറയുവാനാണ്‌ ശ്രമം. മുഹമ്മദ്‌ നബിയുടെ ജനനം മുതല്‍ മരണം വരെയുള്ള കാര്യങ്ങള്‍ ചിത്രത്തിലുണ്ടാവും. പ്രവാചകത്വം ലഭിച്ച 40 വയസ്സു മുതലുള്ള ചരിത്രങ്ങളാവും കൂടുതലായി ആവിഷ്‌കരിക്കുക.

ഇസ്ലാമും പശ്ചാത്യ സംസ്‌കാരങ്ങളും തമ്മിലെ അകലം കുറക്കുക ലക്ഷ്യമിടുന്നുണ്ടെങ്കിലും ഭീകരതയും തീവ്രവാദവുമായി ഇസ്ലാം കൂട്ടിവായിക്കപ്പെടുന്ന സമയത്ത്‌ പ്രവാചകനും അനുയായികളും മുന്നോട്ട്‌ വെച്ച മതത്തെ കാണിച്ചു കൊടുക്കുകയാണ്‌ ലക്ഷ്യമെന്ന്‌ നിര്‍മാതാക്കള്‍ പറയുന്നു. ഇതുവരെ ദൃശ്യമായതില്‍ നിന്നും വ്യത്യസ്‌തമായ കഥ പറയല്‍ രീതിയാവും ചിത്രം പിന്തുടരുകയെന്ന്‌ ബാരി എം ഓസ്‌ബോണ്‍ പറയുന്നു. ലോഡ്‌ ഓഫ്‌ റിംഗ്‌സ്‌, ദി മാട്രിക്‌സ്‌ എന്നിവയുടെ സംവിധായകനാണ്‌ ബാരി എം ഓസ്‌ബോണ്‍. ലോകചരിത്രത്തിലെ ഏറ്റവും ആദരണീയനായ മനുഷ്യനെ കുറിച്ച്‌ ഒരു ചരിത്ര സിനിമ നിര്‍മിക്കാനുള്ള ദൗത്യം ഏറെ ആവേശത്തോടെയാണ്‌ ഏറ്റെടുത്തതെന്ന്‌ ഓസ്‌ബോണ്‍ പറഞ്ഞു. സംസ്‌കാരങ്ങള്‍ തമ്മിലുള്ളപാലമാവാന്‍ ചിത്രത്തിന്‌ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.


Read more...

Monday, November 16, 2009

കേരളവര്മ്മ പഴശ്ശിരാജ! എം.ടി.ചരിത്രം വളച്ചൊടിച്ചുവോ?

ന്ന്കേരളത്തിലും പുറത്തുമായി തകറ്ത്ത് ഓടിക്കൊണ്ടിരുക്കയാണല്ലൊ പഴശ്ശിരാജ ..ഏറെപുകഴ്ത്തിപ്പാടുന്നതുപോലെ പഴശ്ശി ഒളിപ്പോര് മുറയിലും നേര്മുറയിലും ഒരു യുദ്ധവും നടത്തിയിട്ടില്ലെന്നും ചിത്രത്തില് തകര്പ്പന് പ്രകടനം നടത്തുന്ന എടച്ചേന കുങ്കനും,തലയ്ക്കല് ചന്തുവും നടത്തിയ ഒളിപ്പോരുകളുടെ ക്രഡിറ്റ് അടിച്ചെടുക്കുകയായിരുന്നെന്നും കേരളവര്മ്മ പഴശ്ശിരാജ എന്നസിനിമയിലൂടെ എംടി ചരിത്രം വളച്ചൊടിക്കുകയും ചെയ്തെന്ന് "പഴശ്ശിരാജ ചമയങ്ങളില്ലാതെ" എന്ന ഗ്രന്ഥം രചിച്ച മുണ്ടക്കയം ഗോപി... കൂടുതല് വായിക്കാന് താഴെ ചിത്രത്തില് ക്ലിക്ക് ചെയ്യുക..


Read more...

Sunday, November 15, 2009

ലൗജിഹാദ്‌ സംവാദമൊടുങ്ങും മുമ്പ്‌ ഇത്രയും കൂടി

താനുയായി ആകാനുള്ള സ്വാതന്ത്ര്യം പോലെ തന്നെ പ്രധാനമാണ്‌ മതമുപേക്ഷിക്കാനുള്ള സ്വാതന്ത്ര്യവും. മാതൃമതത്തില്‍ നിന്നുള്ള മനംമാറ്റത്തിനും കൂടി ഈ സ്വാതന്ത്ര്യം വിപുലപ്പെടുമ്പോഴേ വിശ്വാസസ്വാതന്ത്ര്യം അര്‍ഥപൂര്‍ണമാകൂ. മാതൃരാജ്യം മാറാനുള്ള സ്വാതന്ത്ര്യം അനുവദനീയമാകുമ്പോഴും മാതൃമതത്തില്‍ നിന്നുള്ള മാറ്റം, അപകടകരമായ ഒരവസ്ഥയിലേക്കുള്ള മാറ്റമായിത്തീരുന്നത്‌ ജനാധിപത്യരാജ്യത്തിന്റെ ദുരന്തങ്ങളിലൊന്നാണ്‌. വിമോചനത്തിന്റെ വഴിയായി പുതിയൊരു മതത്തെ സ്വീകരിക്കുന്നത്‌ വ്യക്തിയുടെ ഇഷ്‌ടവും തെരഞ്ഞെടുപ്പുമാണ്‌. ഉദാത്തമായൊരു ആദര്‍ശവും ജീവിതവീക്ഷണവും പകരുന്നുവെന്നതിനാലാണ്‌ ഇസ്ലാം, അധഃസ്ഥിത വര്‍ഗത്തിന്റെയും പരിഷ്‌കൃത സമൂഹങ്ങളുടെയും അഭയമാകുന്നത്‌. സദാചാരനിഷ്‌ഠമായ ഇസ്‌ലാമിക ദര്‍ശനം ആധുനികലോകത്തിന്റെ മഹാമാരികള്‍ക്കുള്ള പരിഹാരമായാണ്‌ സ്വീകരിക്കപ്പെടുന്നത്‌. സംഘര്‍ഷബാധിതമായിക്കൊണ്ടിരിക്കുന്ന ആധുനിക മനസ്സിന്‌ ഇസ്‌ലാം ആശ്വാസവും ആശ്രയകേന്ദ്രവുമായിത്തീരുന്നതില്‍ ചിലര്‍ക്ക്‌ അസഹിഷ്‌ണുത സ്വാഭാവികമാണെങ്കിലും യാഥാര്‍ഥ്യം മാഞ്ഞില്ലാതാകുമോ? ഹിറാഗുഹയുടെ ഇരുളില്‍ നിന്ന്‌ ഏഴു വന്‍കരകളിലേക്കും, കോടാനുകോടി മനുഷ്യരിലേക്കും പടര്‍ന്നുകയറിയ പ്രകാശമായി ഈ മതം വളര്‍ന്നത്‌ ഇങ്ങനെയൊക്കെ തന്നെയാണല്ലോ. ഇന്ത്യയില്‍ മാത്രം ഇരുപത്തിരണ്ടു കോടിയിലധികം വരുന്ന സാമൂഹികവിഭാഗമാണിന്ന്‌ മുസ്‌ലിംകള്‍. ഭൂരിപക്ഷ മതത്തില്‍ നിന്നുള്ള കുത്തൊഴുക്കുകൊണ്ടല്ലാതെ ഇത്ര കനത്ത അംഗസംഖ്യയിലേക്ക്‌ മുസ്ലിംകള്‍ എത്തില്ലെന്നുറപ്പ്‌. ഈ പശ്ചാത്തലത്തിലാണ്‌ അടിക്കല്ലിളകിയ ഹൈന്ദവ ഫാസിസം മുസ്ലിംകള്‍ക്കെതിരെ തൃശൂലമെറിയാന്‍ തുടങ്ങിയത്‌. വ്യവസ്ഥാപിതമായ പദ്ധതികളിലൂടെ മതംമാറ്റത്തെ തടയിടാനും കായികമായി എതിരിടാനുമാണ്‌ ഫാസിസം ഇടക്കാലത്ത്‌ സജീവ ശ്രദ്ധ പതിപ്പിച്ചത്‌. മതംമാറിയവരെ വകവരുത്തിയും പ്രബോധന യത്‌നങ്ങളെ തകര്‍ക്കാന്‍ ശ്രമിച്ചുമാണ്‌ ഹിന്ദുത്വശക്തികള്‍ മുന്നോട്ടുനീങ്ങിയത്‌.

Read more...

Saturday, November 14, 2009

28-ാമത് രാജ്യാന്തര പുസ്തകമേളക്ക് ഷാര്ജ എക്സ്പോസെന്ററില് തുടക്കം

Read more...

Monday, October 19, 2009

ലവ്‌ജിഹാദ്‌: വിശ്വാസസ്വാതന്ത്ര്യത്തെ തകര്‍ക്കാന്‍ പ്രണയശരമോ?

കോഴിക്കോട്‌ നഗരത്തിനടുത്ത ഞങ്ങളുടെ നാടിനെ നടുക്കിയ ഒരു പ്രണയവിവാഹം നടന്നു; 1984ല്‍. പെണ്‍കുട്ടി നാട്ടിലെ ഇസ്ലാമിക പാരമ്പര്യമുള്ള കുടുംബാംഗം. ചെക്കന്‍ നാട്ടിലെ തന്നെ ഒരു നായര്‍ കുടുംബത്തിലേത്‌. രംഗം കൊഴുത്തപ്പോള്‍ യുവാവ്‌ കോടതിയെ സമീപിച്ചു. ഹാജരാകാനായി പെണ്ണ്‌ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ എല്ലാവിധ ഉറപ്പും നല്‌കിയതാണ്‌; ഉമ്മയെയും ഉപ്പയെയും വിട്ട്‌ ഒരുത്തന്റെ കൂടെയും താന്‍ പോവില്ലെന്ന്‌. ഉറപ്പിന്റെ കാഠിന്യം കാരണം ഉള്ള സ്വര്‍ണമെല്ലാം ധരിപ്പിച്ചാണ്‌ കോടതിയിലേക്ക്‌ കൊണ്ടുപോയതുപോലും. എന്നാല്‍ ചിലരൊക്കെ പ്രതീക്ഷിച്ചതുപോലെ സംഭവിച്ചു.

Read more...

Thursday, October 15, 2009

സ്വദേശാഭിമാനി രാമകൃഷ്‌ണപ്പിള്ളയും വക്കം മൗലവിയും


ഡോ. എന്‍ എ കരീം
ഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിലെ കേരളത്തിന്റെ രാഷ്‌ട്രീയ പരിസരം മലിനമായിരുന്നെങ്കിലും പൊതുവെ നിശ്ചലമായിരുന്നു. സാമൂഹ്യ രംഗങ്ങളില്‍ പരിവര്‍ത്തനത്തിന്റെ ചില ചലനങ്ങള്‍ കണ്ടു തുടങ്ങിയിരുന്നതേയുള്ളൂ. കേരളത്തിലെ സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാന ചരിത്രത്തിന്റെ ആദ്യ നാഴികക്കല്ലായ ശ്രീനാരായണ ഗുരുവിന്റെ വിപ്ലവകരമായ അരുവിപ്പുറത്തെ പ്രതിഷ്‌ഠ നേരത്തെ നടന്നുകഴിഞ്ഞിരുന്നു. ഈഴവ, നമ്പൂതിരി ജാതി സമൂഹങ്ങളിലാണ്‌ പരിഷ്‌കരണത്തിന്റെ ശക്തമായ പ്രവണത ആദ്യമായി നാമ്പിട്ടത്‌. മറ്റു മതങ്ങളിലും പിന്നീട്‌ ആ ത്വര വളരുകയുണ്ടായി. എന്നാല്‍ അവയ്‌ക്കൊന്നും രാഷ്‌ട്രീയമായ ഒരു ഉള്ളടക്കമുണ്ടായിരുന്നില്ല.

Read more...

Tuesday, October 6, 2009

അവസാന പാഠം( ഇമെയിലില് കിട്ടിയത്)


Read more...

Thursday, September 24, 2009

`സത്യത്തിന്റെവെളിച്ചവുമായി ഒരു ഓണ്‍ലൈന്‍ റേഡിയോ'

ക്കഴിഞ്ഞ പത്തു നാല്‍പതു ദവസം കൊണ്ട്‌ നാല്‍പ്പത്തിയേഴില്‍പ്പരം രാജ്യങ്ങളിലുള്ള മലയാളികളുടെ മനസ്സുകളില്‍ സത്യത്തിന്റെ വെളിച്ചം വീശിക്കൊണ്ട്‌ ഒരു ഓണ്‍ലൈന്‍ റേഡിയോ ശ്രദ്ധേയമാകുന്നു.റേഡിയോഇസ്‌ലാം എന്നപേരില്‍ അറിയപ്പെടുന്ന ഈ റേഡിയോക്ക്‌ രണ്ടുലക്ഷത്തിനടുത്ത്‌ ഹിറ്റുകളാണ്‌ ഈകുറഞ്ഞ സമയത്തിനകം ലഭിച്ചത്‌ .

Read more...

Saturday, September 19, 2009

ഈദ്‌ മുബാറക്

Read more...

Saturday, August 29, 2009

മുസ്‌രിസ്‌ പൈതൃക പദ്ധതിക്ക്‌ പിന്നില്‍ സ്ഥാപിത താല്‍പര്യമെന്ന്‌

കൊടുങ്ങല്ലൂര്‍:വേണ്ടത്ര പഠനമോ അവഗാഹമോ ഇല്ലാതെ തയ്യാറാക്കിയ മുസ്‌ രിസ്‌ പൈതൃക ടൂറിസം പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള നീക്കത്തിനു പിന്നില്‍ സ്ഥാപിത താല്‍പര്യക്കാരാണെന്ന്‌ മുസ്‌ രിസ്‌ പൈതൃക സംരക്ഷണ സമിതി യോഗം ആരോപിച്ചു .

Read more...
Related Posts with Thumbnails